Top Stories
സായാഹ്ന സദസ്സ്‌ സംഘടിപ്പിച്ചു
November 24, 2016

janatha-dal-sageer24-Nov-2016

മലപ്പുറം: മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച്‌ ജനങ്ങളെ ദുരിതത്തിലാക്കിയ മോദി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ജനതാദള്‍ (യു)ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്‌ന സദസ്സ്‌ കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ആര്‍ട്ടിസ്റ്റ്‌ സഗീര്‍ ക്യാന്‍വാസില്‍ ചിത്രം വരച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഷബീബ മുണ്ടുപറമ്പ്‌, ജ്യോതി അങ്ങാടിപ്പുറം, വിദ്യാര്‍ത്ഥികളും നാട്ടുകരും പ്രതിഷേധ കൂട്ടായ്‌മയില്‍ ചിത്രം വരച്ച്‌ പങ്കാളിയായി. ജനതാദള്‍ (യു) ജില്ലാ പ്രസിഡണ്ട്‌ സബാഹ്‌ പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എം സിദ്ദാര്‍ത്ഥന്‍, മേച്ചേരി സൈതലവി, അഡ്വ. ടി പി രാമചന്ദ്രന്‍, അലി പുല്ലിത്തൊടി, എന്‍ അബ്‌ദുറഹീം, എന്‍ പി മോഹന്‍രാജ്‌, ഹംസ മോങ്ങം, കെ പി ഫിറോസ്‌, ടി കെ അബ്‌ദുട്ടി, ചന്ദ്രന്‍ നീലമ്പ്ര, തയ്യില്‍ മജീദ്‌, വി വി രാമദാസ്‌, കെ രാജ്‌മോഹന്‍, ഫസലുല്‍ഹഖ്‌, അലവി പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന്‌ ഹംസ എടവണ്ണ, മുക്‌താര്‍ നിഹാസ്‌, അഷ്‌റഫ്‌ മാലങ്ങാടന്‍, എസ്‌ കമറുദ്ദീന്‍, ഗിരീശന്‍ തെന്നഞ്ചേരി, ഒ പി ആനന്ദന്‍, എ കെ സലാം, ചെമ്പന്‍ ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി.

Share this post: