Top Stories
സി.പി. ഉമ്മര്‍ വിരമിച്ചു
June 01, 2017

01-Jun-2017
മലപ്പുറം : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ക്ലറിക്കല്‍ അറ്റന്റര്‍ തസ്‌തികയില്‍ നിന്ന്‌ സി.പി. ഉമ്മര്‍ ഇന്ന്‌ (മെയ്‌ 31) വിരമിച്ചു. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2001 ലാണ്‌ ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌. 16 വര്‍ഷം തുടര്‍ച്ചയായി ഇതേ ഓഫീസില്‍ ജോലി ചെയ്‌തുവെന്ന പ്രത്യേകതയുമുണ്ട്‌. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവിധ ഓഫീസുകള്‍ അന്വേഷിച്ചും മറ്റു ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും ഇദ്ദേഹത്തിന്റെ സേവനം സഹായകമായിരുന്നു. ജില്ലയിലെ പ്രധാന ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും അവയുടെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്‌ മന:പാഠമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി വിളിക്കുന്ന ആളുകള്‍ക്ക്‌ ഉടന്‍തന്നെ കൃത്യമായി മറുപടി നല്‍കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വ്യാപകമാകാതിരുന്ന കാലത്ത്‌ ജില്ലയിലെ സുപ്രധാനമായ ഔദ്യോഗിക വാര്‍ത്തകള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ കൃത്യസമയത്തെത്തിക്കുന്നതിന്‌ സ്ഥിരോത്സാഹത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. കാളികാവ്‌ അഞ്ചച്ചവടി സ്വദേശിയാണ്‌. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉപഹാരം തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി ജലീല്‍ നല്‍കി.

Share this post: