Top Stories
സുവര്‍ണ്ണ ജൂബിലി ആഘോഷം: ആലോചനാ യോഗം
June 15, 2017

14-Jun-2017
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിപുലമായ യോഗം ജൂണ്‍ 15ന് രാവിലെ 11ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ ചേരുമെന്ന് രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് അറിയിച്ചു. സര്‍വകലാശാലാ സെനറ്റ്/സിന്റിക്കേറ്റ് അംഗങ്ങള്‍/യൂണിവേഴ്‌സിറ്റി യൂണിയന്‍, ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍, സര്‍വകലാശാലാ അധ്യാപക, അനധ്യാപക സര്‍വീസ് സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് സംഘടനാ പ്രതിനിധികള്‍, പെന്‍ഷനേഴ്‌സ് ഫോറം പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് രജിസ്ട്രാര്‍ അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് നടപ്പാക്കുന്നത്.

Share this post: