Top Stories
സൂര്യാഘാതം : പള്ളിക്കലില്‍ പ്രതിരോധ പ്രവര്ത്തരനം നടത്തി
March 17, 2016

sunതൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്നവര്ക്കും വാതില്പുതറ ജോലിക്കാര്ക്കു്മായി ആരോഗ്യ വകുപ്പ് പള്ളിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൂര്യതാപവും ആരോഗ്യ പ്രശ്‌നങ്ങളും വിഷയത്തില്‍ ക്ലാസ് നടത്തി. അമിത ചൂടിനെ തുടര്ന്ന് ഈ പ്രദേശത്തു നിന്നും സൂര്യാഘാതം റിപ്പോര്ട്ട്ന ചെയ്തിരുന്നു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ക്ലാസില്‍ തൊഴിലുറപ്പു പദ്ധതിയിലും കെട്ടിട നിര്മാ്ണ മേഖലയിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഹെല്ത്ത് സൂപ്പര്‍ വൈസര്‍ പി. പ്രകാശന്‍ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പി. മിഥുന, ഉപാധ്യക്ഷ ഇ. ജസീന ലത്തീഫ്, സ്ഥിരസമിതി അധ്യക്ഷമാരായ കെ. വഹീദാ ബാനു, ഖൈറാബി, ഹെല്ത്ത് ഇന്‌്മാപെക്ടര്‍ ഷീജ നോബിള്‍, ജൂനിയര്‍ ഹെല്ത്ത് ഇന്‌്ിതപെക്ടര്‍ പി. റഊഫ് എന്നിവര്‍ സംസാരിച്ചു. പി.എച്ച്.സി തയ്യാറാക്കിയ സൂര്യതാപം സുരക്ഷാ മാര്ഗ്ഗനരേഖ ലഘു പുസ്തകം വിതരണം ചെയ്തു.

Share this post: