Top Stories
സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കാന്‍ അഞ്ച് മണ്ഡലങ്ങളില്‍ നാളെ മുതല്‍ പ്രത്യേക ക്യാംപുകള്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാന്‍ പഞ്ചായത്ത്- നഗരസഭകളില്‍ സൗകര്യം
April 02, 2016

02, April 2016
മലപ്പുറം : ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്മാതരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് നാളെ (ഏപ്രില്‍ നാല്) മുതല്‍ മൂന്ന് ദിവസം അതത് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്- നഗരസഭാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ നിര്ദേെശം. വോട്ടര്മാ്രിലെ സ്ത്രീ – പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്ത്രീ വോട്ടര്മാറര്ക്ക് മാത്രമായി പ്രത്യേക കാംപയിന്‍ നടത്തുന്നത്. മണ്ഡലം പരിധിയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ ഓഫീസുകളിലാണ് ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സ്ത്രീകള്ക്ക് മാത്രമായി വോട്ടര്‍ പട്ടികയില്‍ ഓണ്ലൈ നായി പേര് ചേര്ക്കു ന്നതിനുള്ള സൗകര്യം ഉണ്ടാകുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ക്യാംപുകള്‍ പ്രവര്ത്തിനക്കും. ഇതിന് ആവശ്യമായ കംപ്യൂട്ടറുകള്‍, ഡാറ്റാ എന്ട്രിയ ഓപ്പറേറ്റര്മാുര്‍ എന്നീ സൗകര്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നല്കുംയ. 2016 ജനുവരി ഒന്നിന് 18 വയസ് തികയുന്ന വനിതകള്ക്കാ ണ് ക്യാംപുകളില്‍ എത്തി പട്ടികയില്‍ പേര് ചേര്ക്കാ നാകുക. കാംപയിന്‍ നടക്കുന്ന മൂന്ന് ദിവസങ്ങളിലും അഞ്ച് മണ്ഡലങ്ങളിലും പ്രചാരണ വാഹന പര്യടനം, ലഘുലേഖ വിതരണം എന്നിവയും നടക്കും. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്ഡ്ഘ ഇലക്റ്ററല്‍ പാര്ടിറസിപേഷന്റെ (സ്‌വീപ്) ഭാഗമായി സ്ത്രീ വോട്ടര്മാലരെ ആകര്ഷിറക്കുന്നതിനുള്ള പ്രത്യേക കാംപയിന്‍ വിജയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അഭ്യര്ഥിിച്ചു. കുടുംബശ്രീ പ്രവര്ത്ത കര്‍, അങ്കണവാടി വര്ക്ക ര്മാതര്‍ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്ക്ക് കലക്ടര്‍ നിര്ദേഞശം നല്കിം. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അസി. കലക്ടര്‍ അഫ്‌സാന പര്വിാന്‍, അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍, തഹസില്ദാഅര്മാനര്‍, പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു മണ്ഡലങ്ങളിലെ സ്ത്രീ- പുരുഷ വോട്ടര്‍ അനുപാതം: ജില്ലയില്‍ 2011 ലെ സെന്സങസ് പ്രകാരം 1000 പുരുഷ•ാര്ക്ക്ത 1096 സ്ത്രീകളുണ്ട്. എന്നാല്‍ വോട്ടര്മാിരുടെ എണ്ണത്തില്‍ പുരുഷ•ാരെക്കാള്‍ സ്ത്രീകളാണ് കുറവ്. സ്ത്ര-പുരുഷ വോട്ടര്‍ അനുപാതം ഏറ്റവും കുറവുള്ള അഞ്ച് മണ്ഡലങ്ങലങ്ങളില്‍ സ്ത്രീ വോട്ടര്മാഏരുടെ എണ്ണം (1000 പുരുഷ•ാര്ക്ക്സ): വേങ്ങര- 946 തിരൂരങ്ങാടി- 987 മലപ്പുറം- 990 വള്ളിക്കുന്ന്- 990 കൊണ്ടോട്ടി- 994 (എം.പി.എം 1057/2016) ജില്ലയില്‍ 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം മാതൃകാ പോളിങ് സ്റ്റേഷനുകള്‍ സജീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. 16 നിയോജക മണ്ഡലങ്ങളിലായി ആകെ 80 മോഡല്‍ ബൂത്തുകളാണ് സജീകരിക്കുന്നത്. വോട്ടര്മാലര്ക്കും പോളിങ് ഉദ്യോഗസ്ഥര്ക്കു മുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏര്പ്പെസടുത്തിയാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുക. കുടിവെള്ളം, ശൗചാലയം, അംഗപരിമിതര്ക്ക്് റാംപ്, വീല്ചെളയര്‍ മുതല്‍ പോളിങ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്ക്ക്് രാത്രി കിടക്കാനുള്ള സൗകര്യം ഉള്പ്പെജടെ എല്ലാ അര്ഥഗത്തിലും മാതൃകയായ ബൂത്തുകളാവും ഇവയെന്ന് കലക്ടര്‍ പറഞ്ഞു. ഇത്കൂടാതെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്ദേലശിച്ച മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ എല്ലാവരും വനിതകളായ അഞ്ച് ബൂത്തുകള്‍ വീതവും ഓരോ മണ്ഡലത്തിലും ക്രമീകരിക്കുന്നുണ്ട്. ജില്ലയില്‍ ആകെ 80 ബൂത്തുകള്‍. പൊന്നാനി നിയോജക മണ്ഡലത്തില്‍ വനിതാ വോട്ടര്മാ ര്‍ മാത്രമുള്ള 12 പോളിങ് സ്റ്റേഷനുകളുള്ളതായും കലക്ടര്‍ പറഞ്ഞു.

Share this post: