Top Stories
സ്പന്ദനം മാധ്യമ ശില്പശാല നടത്തി
July 16, 2016

spandanam16-July-2016
മലപ്പുറം : വടക്കാങ്ങര തങ്ങള്‍സ് സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രമായ സ്പന്ദനം ദ്വൈവാരികയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്‍പശാല നടത്തി. തെരഞ്ഞെടുക്കപ്പെട്ട സ്പന്ദനം ടീം അംഗങ്ങളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ടി.എസ്.എസിന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കോഴിക്കോട് മെഡിക്കല്‍കോളേജ് സീനിയര്‍ പ്രൊഫസറുമായ ഡോ.മുഹമ്മദ്‌ മുസ്തഫ ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്തെക്കുറിച്ചുള്ള ക്ലാസ്സിനു മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ ശ്രീ.അഹമ്മദ് കോയ മങ്കട നേതൃത്വം നല്‍കി. സ്പന്ദനം സ്റ്റാഫ് അഡ്വൈസര്‍ എം.എ.റസാഖ് വെള്ളില, അധ്യാപകരായ നൗഷാദ് എ, എന്‍.പി. മുഹമ്മദാലി, സൈനുദ്ധീന്‍ എം, അബ്ദുറഹിമാന്‍ ഇ, മുഹമ്മദ്‌ മുസ്തഫ, ഫിസലുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. സ്പന്ദനം പത്രം ഓണ്‍ലൈനിലും ലഭ്യമാണ്. വിലാസം : http://www.spandanamnews.blogspot.in

Share this post: