Top Stories
സ്റ്റാഫ്‌ നഴ്‌സ്‌ ഒഴിവ്‌
December 02, 2016

02-Dec-2016
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌ നഴ്‌സ്‌ തസ്‌തികയിലേക്ക്‌ ജനറല്‍ നഴ്‌സിങ്‌/ബി.എസ്‌.സി നഴ്‌സിങ്‌ യോഗ്യതയും കേരള നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി 2016 ഡിസംബര്‍ ഒന്നിന്‌ 36 വയസ്സ്‌. താത്‌പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന്‌ വൈകീട്ട്‌ നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ജില്ലാ ഓഫീസിലും www.arogyakeralam.gov.in ലും ലഭിക്കും. ഫോണ്‍: 0483 2730313.

Share this post: