Top Stories
സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍
May 25, 2017

25-May-2017

മഞ്ചേരി: പെട്രോളിയം ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം കാരണം സാമ്പത്തിക പ്രയാസം നേരിടുന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെതടക്കമുള്ള ചാര്‍ജ്ജ് വര്‍ദ്ദിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് ആന്റോ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മലപ്പുറം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തയാഴ്ച നടക്കുന്ന കോഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം പണിമുടക്ക് സംബന്ധിച്ച് തീരുമാനമെടുക്കും.ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഹെസ ഏരിക്കുന്നന്‍,പി മുഹമ്മദ് എന്ന നാണി,പക്കീസ കുഞ്ഞിപ്പ പ്രസംഗിച്ചു.

Share this post: