Top Stories
സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ശില്‌പശാല നടത്തി
May 26, 2017

26-May-2017

മലപ്പുറം : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അഭ്യസ്‌തവിദ്യരായ യുവതി യുവാക്കളെ സംരംഭകത്വത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നതിന്‌ നടത്തിയ ‘ദിശ 2017` ശില്‌പശാലയുടെ ഉദ്‌ഘാടനം മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. പി ഉണ്ണികൃഷ്‌ണന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വല്‍സലകുമാരി അധ്യക്ഷത വഹിച്ചു. കെ എസ്‌ ബി സി ഡി ജില്ലാ മാനേജര്‍ മുഹമ്മദ്‌ ഹനീഫ എം .ടി, സോജന്‍ അബ്രഹാം, കെ. എസ്‌ ബി സി ഡി സി ഉദ്യോഗസ്ഥരായ. രവീന്ദ്രന്‍ കെ, ഗിരീഷ്‌ ബാബു സി എന്നിവര്‍ സംസാരിച്ചു.

Share this post: