28-May-2017
മലപ്പുറം: മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് സംഘം നല്കുന്ന സ്വര്‍ണ്ണ മെഡലിനുളള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒരു കോപ്പി ഫോട്ടോയും ഫോണ്‍ നമ്പറും അടക്കം സെക്രട്ടറി മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം, ലിമിറ്റഡ് നമ്പര്‍ എം. 380, ഡൗണ്‍ഹില്‍ പി ഒ, മലപ്പുറം – 676519 എന്ന വിലാസത്തില്‍ ജൂണ്‍ 8 ന് വൈകിട്ട് 5 മണിക്കകം അപേക്ഷിക്കണം.