Top Stories
സ്വൈര്യജീവിതത്തിന്‌ ഭീഷണിയായ കണ്ടനകത്തെ ബിവറേജസ്‌ മദ്യഷാപ്പ്‌ അടച്ചുപൂട്ടണം: വി ടി ബല്‍റാം
December 01, 2016

01-Dec-2016

ചങ്ങരംകുളം: ജനപ്രതിനിധികള്‍ക്ക്‌ ഇച്ഛാശക്തിയോടെ ലക്ഷ്യബോധവുമായി മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ നമ്മുടെ സമൂഹത്തിലെ ഒട്ടേറെ അനീതികള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന്‌ വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു.
സംസ്ഥാനപാതയില്‍ പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന്‌ ഭീഷണിയായ കണ്ടനകത്തെ ബിവറേജസ്‌ മദ്യഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ സംസ്‌ക്കാര സാഹിതി മദ്യശാലക്കു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യാസക്തി സാമൂഹ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌ സര്‍ക്കാരിന്റെ മദ്യനയം പ്രതികൂലമായി മാറിയാല്‍ സാമൂഹ്യപരമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമര സമിതി ചെയര്‍മാന്‍ ടി എ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണന്‍, മുന്‍ എം പി സി ഹരിദാസ്‌, പ്രണവം പ്രസാദ്‌, ടി പി മുഹമ്മദ്‌, അഷ്‌റഫ്‌ കോക്കൂര്‍, സി എ ഖാദര്‍, സിദ്ദീഖ്‌ മൗലവി അയിലക്കാട്‌, രമണി രാജഗോപാല്‍, ഫിറോസ്‌ഖാന്‍ അണ്ണക്കമ്പാട്‌, ഇ പി രാജീവ്‌, കുഞ്ഞാപ്പ കാലടി, എന്‍ കെ ബാബു ഇബ്രാഹീം, കെ ജി ബെന്നി, കണ്ണന്‍ നമ്പ്യാര്‍, ഉമേഷ്‌ പോത്തനൂര്‍, കുഞ്ഞഹമ്മദ്‌ പന്താവൂര്‍, ഷാജി കാളിയത്തേല്‍ എന്നിവര്‍ സംസാരിച്ചു.

Share this post: