24-Dec-2016
മലപ്പുറം : ക്രിസ്തുമസ് – പുതുവത്സരത്തോടനുബന്ധിച്ച് വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് തുടങ്ങിയവ തടയുന്നതിന് പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ അഞ്ച് ഹോട്ടലുകളിലും രണ്ട് പലചരക്ക് സ്ഥാപനങ്ങളിലും ക്രമക്കേട് കണ്ടെത്തുകയും നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ഐ.വി. സുധീര്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് പി. ലാസ്സറസ്, ലീഗല്‍ മെട്രോളജി ഇന്സ്പെക്റ്റിങ് അസിസ്റ്റന്റ് വിജേഷ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ജയപ്രകാശ്, സൗമ്യ. വി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്നും സ്ക്വാഡ്തല പരിശോധന നടത്തുമെന്ന് തലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.