Top Stories
സൗജന്യ – മത്സരപരീക്ഷാ പരിശീലനം
June 23, 2017

23-Jun-2017
മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേയും വിവിധ കമ്പനി/ കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലേയും ലാസ്റ്റ്‌ ഗ്രേഡ്‌ തസ്‌തികകളിലേക്ക്‌ പി.എസ്‌.സി നടത്തുന്ന മത്സരപരീക്ഷകള്‍ക്ക്‌ തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 25 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു.

പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്‌, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, മതം, ജാതി, ജനനത്തീയതി, അപേക്ഷിച്ചിട്ടുളള പരീക്ഷകളുടെ വിവരം, ഫോണ്‍ നമ്പര്‍, ഇ.മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജൂലൈ 10 നകം ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌. deempm.emp.lbr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0483-2734904 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Share this post: