Top Stories
സൗദി സ്വദേശിനിയായ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിക്ക്‌ കിംസ്‌ അല്‍ശിഫയില്‍ അപൂര്‍വ്വ ശസ്‌ത്രകിയ
December 01, 2016

01-Dec-2016
പെരിന്തല്‍മണ്ണ:സൗദി അറേബ്യയിലെ ദമാം സ്വദേശിനിയായ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം അസഹ്യമായ വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളെയും തുടര്‍ന്ന്‌ കിംസ്‌ അല്‍ശിഫ ജനറല്‍ ആന്‍ഡ്‌ ലാപ്പറോസ്‌കോപ്പിക്‌ സര്‍ജ്ജറി വിഭാഗത്തിന്‌ കീഴില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ വന്‍കുടലിനും ചെറുകുടലിനുമിടയില്‍ വലിയ ഒരു മുഴ കണ്ടെത്തുകയായിരുന്നു. ജനറല്‍ സര്‍ജ്ജറി വിഭാഗം മേധാവി ഡോ. മാത്യൂ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയ നടത്തുകയും 6.8 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്യുകയുമായിരുന്നു. സീനിയര്‍ യൂറോളജിസ്‌റ്റ്‌ ഡോ. മുരളി, അനസ്‌തെസ്‌റ്റിസ്‌റ്റ്‌ ഡോ. സജിത്ത്‌, സര്‍ജ്ജറി ആര്‍ എം ഒ ഡോ. ഷിബിന്‍ എന്നിവര്‍ സഹായികളായിരുന്നു. രോഗി സുഖം പ്രാപിച്ചു വരുന്നതായും അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Share this post: