Top Stories
ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 324 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു
June 07, 2017

07-Jun-2017
മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 324 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും, വിമാനച്ചാര്‍ജ് ഇനത്തിലുമായി ഓരോ കാറ്റഗറിയിലും പെട്ടവര്‍ താഴെ വിവരിച്ച പ്രകാരമുള്ള മൊത്തം തുക (ഒരാള്‍ക്ക്) അടക്കേണ്ടതാണ്. ഗ്രീന്‍ കാറ്റഗറി : 2,35,150 രൂപ, അസീസിയ കാറ്റഗറി : 2,01,750 രൂപ. മുഴുവന്‍ വിമാനക്കൂലിയും അടവാക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 10750 രൂപ കൂടി അടക്കണം. അപേക്ഷാ ഫോറത്തില്‍ ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 8000 രൂപ കൂടി അധികം അടക്കണം. പണമടച്ച് ബാങ്ക് പേ-ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും ജൂണ്‍ 19 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

Share this post: