Top Stories
ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു
May 28, 2017

28-May-2017
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പില്‍ താമസിച്ച് സൗജന്യ സേവനം ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂണ്‍ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം.
അപേക്ഷാ മാതൃക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. കവറിന് പുറത്ത് ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷ എന്നെഴുതണം. വിലാസം: എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം 673647.

Share this post: