Top Stories
ഹരിത കേരളം മിഷന്‍ ആലങ്കോട്‌ പഞ്ചായത്ത്‌ അണിചേരുന്നു
December 08, 2016

07-Dec-2016

ചങ്ങരംകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്‌ ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായ ഹരിത കേരളം പദ്ധതിയില്‍ ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ അണിചേരുന്നു. പഞ്ചായത്ത്‌തല മാലിന്യ നിര്‍മാര്‍ജന യജ്ഞം, തോട്‌ നവീകരണം, ജൈവ പച്ചക്കറി കൃഷി എന്നിവയ്‌ക്കാണ്‌ തുടക്കമിടുന്നത്‌. ഇന്ന്‌ കാലത്ത്‌ 9 മണിക്ക്‌ ചങ്ങരംകുളം സെന്ററില്‍ മാലിന്യ നിര്‍മാര്‍ജന യജ്ഞം പ്രശസ്‌ത സാഹിത്യകാരന്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക്‌ 11.30 ന്‌ 17-ാം വാര്‍ഡ്‌ മുത്തൂരില്‍ തോട്‌ നവീകരണം ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിഷ ഹസന്‍ നിര്‍വ്വഹിക്കും, വൈകീട്ട്‌ 4 മണിക്ക്‌ പഞ്ചായത്ത്‌ തല ജൈവ പച്ചക്കറി കൃഷി വിത്തില്‍ കര്‍മ്മം സംസ്ഥാന ജൈവ കര്‍ഷക അവാര്‍ഡ്‌ ജേതാവ്‌ നിളയില്‍ ചന്ദ്രന്‍ നിര്‍വ്വഹിക്കും.

Share this post: