Top Stories
ഹരിത കേരളം: സ്‌കൂളുകളില്‍ ഒന്നര ലക്ഷം തൈകള്‍ വിതരണം ചെയ്യും
May 26, 2017

26-May-2017
മലപ്പുറം: എന്റെ മരം നമ്മുടെ മരം എന്ന പേരില്‍ സ്‌കൂളുകളില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷം തൈകള്‍ വിതരണം ചെയ്യും. സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ജില്ലയിലെ മുണ്ട്പറമ്പ്, നിലമ്പൂര്‍ നഴ്‌സറികളില്‍ നിന്നും ആവശ്യമായ തൈകള്‍ ജൂണ്‍ ഒന്നു മുതല്‍ നാലുവരെയുള്ള തിയ്യതികളില്‍ ഏറ്റുവാങ്ങേണ്ടതാണ്. ജൂണ്‍ 5ന് എല്ലാ സ്‌കൂളുകളിലും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനം ആചരിക്കാനും ഒരു കുട്ടി ഒരു മരം എന്ന രീതിയില്‍ വൃക്ഷ തൈകള്‍ നട്ട് പരിചരിക്കുന്നതിനും ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ഡി.ഡി.ഇ സഫറുള്ള, റയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ സമദ്, വിജയഭേരി എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ നാസര്‍, ടി സലീം സംസാരിച്ചു.

Share this post: