25-Dec-2016
വണ്ടൂര്‍ : പോരൂര്‍ തൊടികപ്പുലം പള്ളിക്കുന്ന് പള്ളിപ്പടിയിലെ ചെക്ക്ഡാം നിര്‍മാണത്തില്‍ വന്‍ അഴിമതി.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ പണി നിര്‍ത്തി വെപ്പിച്ചു.ഹാഡ പദ്ധതിയില്‍ മുപ്പതു ലക്ഷം ചിലവിലാണ് ചെക്ക്ഡാം നിര്‍മിക്കുന്നത്.എസ്റ്റിമേറ്റില്‍ നിര്‍ദ്ദേശിച്ചതിനു വിരുദ്ധമായി ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന പ്രവര്‍ത്തിയാണ് കരാറുകാരന് സ്വീകരിച്ചിരിക്കുന്നത്. വയലില്‍ അടിത്തറയില്ലാതെ മെറ്റലും,പാറപ്പൊടിയും നിറച്ച് മണ്‍ഭിത്തിയോട് ചേര്‍ന്ന് ഒന്നരമീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയത് മുകളില്‍ ബെല്‍റ്റ് നിര്‍മിക്കുകയാണ് കരാറുകാരന് ചെയ്തിട്ടുള്ളത്.അമ്പത് സെന്റീമീററര്‍ കനത്തില്‍ കോണ്‍ക്രീറ്റ് വേണമെന്ന് എസ്റ്റിമേറ്റിലുള്ളപ്പോഴാണ് ചെറിയ കനത്തില്‍ നിര്‍മാണം നടത്തിയിരിക്കുന്നത്.സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഉള്ളു പൊള്ളയായ പണി കണ്ടെത്തിയത്.
പോരൂരില്‍ നടപ്പാക്കിയ ഹാഡ പദ്ധതികളില്‍ ഭൂരിഭാഗവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഒരേ പ്രവര്‍ത്തിക്ക് ഒന്നിലധികം തവണ ഫണ്ട് വെച്ചും,പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തികള്‍ക്ക് തുക കൈപറ്റിയു മെല്ലാം രാഷട്രീയ,ഉദ്യോഗസ്ഥ ലോബി പദ്ധതിയെ നശിപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി പ്രവര്‍ത്തികള്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്.വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ ഉന്നതരുടെ സഹായത്തോടെയാണ് ഹാഡ പദ്ധതിയിലെ ഈ പകല്‍കൊള്ള നടക്കുന്നതെന്ന് അഴിമതി വിരുദ്ധ പ്രവര്ത്തകന് ഇസ്ഹാഖ് പോരൂര്‍ ആരോപിച്ചു.ബോധപൂര്‍വം അന്വേഷണം വൈകിപ്പിച്ച് വിജിലന്‍സ് അഴിമതിക്കാരെ സംരകക്ഷിക്കാന് ശ്രമിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.