Top Stories
ഹൈവേകളിലെ തടസ്സങ്ങള്‍ നീക്കണം
December 24, 2016

24-Dec-2016

മലപ്പുറം : ദേശീയപാത 66, 966 പാതകളില്‍ അംഗീകാരമില്ലാതെ പരസ്യ ബോര്‍ഡുകളും ഫ്‌ളെക്‌സുകളും സ്ഥാപിക്കുകയും പാതകള്‍ക്ക്‌ സമീപമുള്ള ഹോട്ടലുകളും മറ്റ്‌ സ്ഥാപനങ്ങളും റോഡിലേക്ക്‌ മലിനജലം ഒഴുക്കി വിടുകയും നിര്‍മാണ സാമഗ്രികള്‍ റോഡില്‍ സ്റ്റോക്ക്‌ ചെയ്യുന്നതു മൂലം കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സം സൃഷ്‌ടിക്കുന്നുണ്ട്‌. ഈ പശ്ചാത്തലത്തില്‍ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള നിര്‍മിതികളും സ്‌തൂപങ്ങളും ഫ്‌ളക്‌സുകളും ബാനറുകളും മറ്റ്‌ തടസ്സങ്ങളും 15 ദിസത്തിനകം നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം നാഷണല്‍ ഹൈവെ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

Share this post: