Top Stories
ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് സെമിനാര്‍
March 28, 2016

മലപ്പുറം : ആര്‍.എം.എസ്.എ. (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) യുടെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്ക്കാായി നല്കിഴയ നേതൃത്വ പരിശീലന കാംപിന്റെ ഭാഗമായി സ്‌കൂളുകളിലുണ്ടായ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ തലത്തിലെ വിദ്യാഭ്യാസ പ്രവര്ത്തകനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി വിദ്യാഭ്യാസ സെമിനാര്‍ നടത്തി. ജില്ലാപഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പ്പാളടന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള അധ്യക്ഷനായി. 50 സ്‌കൂളുകളില്‍ നിന്നുള്ള പ്രധാനാധ്യാപകര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്മാനരായ കെ.പി. ഹാജറുമ്മ, ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്., ആര്‍.എം.എസ്.എ. അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. കെ.പി. സുഹ്‌റബാനു എന്നിവര്‍ പങ്കെടുത്തു.

Share this post: