Top Stories
113 പോയിന്റുമായി എറണാകുളം ജില്ല മുന്നില്‍, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാമത്‌
December 05, 2016

04-Dec-2016

തേഞ്ഞിപ്പലം: കായികോത്സവത്തില്‍ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ 113 പോയിന്റുമായി എറണാകുളം ജില്ല മുന്നിട്ട്‌ നില്‍ക്കുന്നു. 92 പോയിന്റുമായി പാലക്കാട്‌ രണ്ടാം സ്ഥാനത്തും 36 പോയിന്റുമായി കോഴിക്കോട്‌ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. തിരുവനന്തപുരം(32), തൃശ്ശൂര്‍(26), മലപ്പുറം(16) എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.

സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ഏഴ്‌ ഗോള്‍ഡ്‌, ഏഴ്‌ സില്‍വര്‍, രണ്ട്‌ ബ്രോണ്‍സുമായി 58 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഏഴ്‌ ഗോള്‍ഡ്‌, ഒരു സില്‍വര്‍, രണ്ട്‌ ബ്രാണ്‍സും നേടി 40 പോയിന്റുമായി പാലക്കാട്‌ കെഎച്ച്‌എസ്‌എസ്‌ കുമരംപുത്തൂര്‍ രണ്ടാം സ്ഥാനത്തും നാല്‌ ഗോള്‍ഡ്‌, മൂന്ന്‌ ബ്രോണ്‍സുമായി 23 പോയിന്റോട്‌ കോഴിക്കോട്‌ പൂവമ്പാടി എഎംഎച്ച്‌എസ്‌ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

Share this post: