Top Stories
42 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഐ.ടി. വ്യവസായ സമുച്ചയ ശിലാസ്ഥാപനം ഇന്ന്‌
June 15, 2017

15-Jun-2017

മലപ്പുറം : കാക്കഞ്ചേരി കിന്‍ഫ്രാ ടെക്‌നോ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ 42 കോടി ചെലവിട്ട്‌ തുടങ്ങുന്ന ബഹുനില ഐ.ടി. വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്‌ (ജൂണ്‍ 15ന്‌) വ്യവസായ മന്ത്രി എ.സി. മൊയ്‌തീന്‍ നിര്‍വഹിക്കും. ഏകദേശം ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കുന്ന സമുച്ചയം പൂര്‍ണമായും ഹരിത നിയമാവലി അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. 1000 പേര്‍ക്ക്‌ പ്രത്യക്ഷമായി ജോലി പ്രതീക്കിക്കുന്ന സ്ഥാപനത്തില്‍ രണ്ടായിരം പേര്‍ക്ക്‌ പരോക്ഷമായും ജോലി ലഭിക്കും. രാവിലെ 10ന്‌ കിന്‍ഫ്രയില്‍ നടക്കുന്ന പരിപാടിയില്‍ പി. അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. വിശിഷ്‌ടാതിഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രാജേഷ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: