Main News
അംബേദ്കര്‍ കോളനിയിലെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണം

12/09/2019


മലപ്പുറം : വയനാട് ജില്ലയിലെ ചാലിഗഥ അംബേദ്കര്‍ കോളനിയിലെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതില്‍ സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഉത്രാട ദിവസം ഹ്യൂമണ്‍ റൈറ്റ്‌സ് ഭാരവാഹികള്‍ കോളനി സന്ദര്‍ശിച്ചപ്പോഴാണ് കോളനിയിലെ പ്രശ്‌നങ്ങള്‍ പുറം ലോകത്തിന് അറിയാന്‍ അവസരം ലഭിച്ചതെന്നും യോഗം വിലയിരുത്തി.
ദുരിതം നേരിട്ടതിനു ശേഷം സ്ഥലം എം എല്‍ എ സന്ദര്‍ശനം നടത്തിയെങ്കിലും കാര്യമായ സഹായങ്ങളൊന്നും കോളനിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് കോളനി നിവാസികള്‍ വെളിപ്പെടുത്തി. ഈ കോളനിയില്‍ മൊത്തം 58 വീടുകളിലായി നൂറിലധികം പേര്‍ താമസിക്കുന്നുണ്ട്. ഈ കോളനിയിലെ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കിണര്‍ നന്നാക്കാന്‍ കോളനി നിവാസികള്‍ക്ക് പണമില്ലാത്തതിനാല്‍ ശുദ്ധജലത്തിന് പുഴയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. പ്രളയത്തില്‍ അപകടത്തിലായ പല വൈദ്യുതി ലൈനുകളും തകര്‍ന്നു കിടക്കുകയാണ്. പല വീടുകളിലും വൈദ്യുതിയുമില്ല.
ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ആരും ഇതുവരെയായി കോളിയിലേക്ക് എത്തിയിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയായി യോഗം വിലയിരുത്തി. കോളനിയിലെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുവാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. , ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ പുളിക്കല്‍, വനിതാഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ബേബി ഷക്കീല, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഡോ. ഷീജാ പാര്‍വ്വതി, ട്രഷറര്‍ മഞ്ജു മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Share this post: