Main News
അക്ഷയ കേന്ദ്രങ്ങൾ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നൽകിവരുന്ന സേവനങ്ങൾ നിർത്തിവെച്ചു

മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നൽകിവരുന്ന ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ മാർച്ച് 16 മുതൽ തൽക്കാലികമായി നിർത്തിവെച്ചിട്ടുള്ളതാണ്. എന്നാൽ വിദേശത്ത് നിന്നുമെത്തുന്നവർ ഉൾപ്പെടെയുള്ളവർ നിഷ്കർഷിച്ച പ്രകാരമുള്ള നിർബന്ധിത ക്വാറന്റൈൻ പാലിക്കാതെ വിവിധ സേവനങ്ങൾക്കായി ഇപ്പോഴും അക്ഷയകേന്ദ്രങ്ങളിൽ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി വിദേശത്തുനിന്നും എത്തുന്നവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയണം എന്നും ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നൽകിവരുന്ന സേവനങ്ങൾക്കായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും അക്ഷയകേന്ദ്രങ്ങളിൽ എത്തരുത് എന്നും അഭ്യർത്ഥിക്കുന്നു.

Share this post: