Main News
അങ്ങാടിപ്പുറത്ത് എ.എം ഹോണ്ട ഷോറുമിൽ വൻ തീപിടുത്തം

05/04/2018

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം എ.എം ഹോണ്ടാ ഷോറൂമിൽ വൻ തീപിടുത്തം. ഷോറുമും അതിനോട് ചേർന്നുള്ള സർവീസ് സെന്ററിലും രാവിലെ ആറോടെയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

സർവീസിന് കൊണ്ട് വന്ന 18 വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങളിലും ഭാഗികമായി തീ പടർന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിശമനയും ചേർന്ന് ഒരു മണിക്കൂറിലേറെ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് തീയണക്കാനായത്.

Share this post: