Main News
അച്ഛൻ തീപൊള്ളലേറ്റ് മരിച്ച സംഭവം; മകൻ അറസ്റ്റിൽ

15/03/2019

പൊന്നാനി: അച്ഛൻ തീപൊള്ളലേറ്റ് മരിച്ചു സംഭവത്തിൽ മകനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണൻ(65) പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ച സംഭവത്തിലാണ് മകൻ വിനോദ് അറസ്റ്റിലായത്.

ഒരാഴ്ച്ച മുമ്പ് മദ്യപിച്ച് വീട്ടിലെത്തിയ വിനോദ് വർഷങ്ങളായി കിടപ്പിലായ അച്ഛന്റെ കട്ടിലിന് സമീപം വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കിടപ്പിലായതിനാൽ നാരായണന് രക്ഷപ്പെടാൻ പറ്റിയില്ല. ദേഹത്തേക്ക് തീ പടർന്ന ഇയാൾ ചികിത്സയിലിരിക്കേ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ മരിച്ചു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this post: