Main News
അടിവസ്ത്രത്തിലും ചെരുപ്പിനുള്ളിലും ഒളിപ്പിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണ്ണം കരിപ്പൂരിൽ പിടികൂടി

24/04/2018

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അടിവസ്ത്രത്തിലും ചെരുപ്പിനുള്ളിലുമായി ഒളിപ്പിച്ചുകടത്തിയ 46 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം ഇരിവേറ്റി ചെങ്ങര പാലേകുണ്ടില്‍ പുത്തന്‍കുടിയന്‍ ഷിജു(32)വില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തിലാണ് ഷിജു കരിപ്പൂരിലെത്തിയത്. മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ഇയാളെ കവാടത്തില്‍ തടയുകയും ബാഗേജ് പുറത്തെടുത്ത് പരിശോധിക്കുകയമായിരുന്നു. ശരീര പരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ രണ്ട് സ്വര്‍ണത്തരികളടങ്ങിയ സംയുക്തത്തിന്റെ പാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന പാദരക്ഷകള്‍ക്കുള്ളില്‍നിന്നും ഇത്തരത്തുലുള്ള രണ്ട് പാക്കറ്റുകള്‍ കൂടി കണ്ടെടുത്തു. സ്വര്‍ണപണിക്കാരന്റെ സഹായത്തോടെയാണ് 1450 ഗ്രം സ്വര്‍ണം സംയുക്തത്തില്‍ നിന്ന് വേര്‍ത്തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 46,18250 രൂപ വിലവരും.

Share this post: