Main News
അട്ടപ്പാടിയില്‍ വീണ്ടും സദാചാര കൊലപാതകം

12/12/2017

പാലക്കാട്: ക്രിസ്ത്യന്‍ യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പാടി കാരറ സ്വദേശി 21 വയസ്സുള്ള സുധീഷാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചവരുടെ പേരുകള്‍ എഴുതി വെച്ച് ആത്മഹത്യ ചെയ്തത്. പ്രണയ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അഛനും സഹോദരനുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പിതാവിന് മരുന്ന് വാങ്ങാനായി ആശുപത്രിയില്‍ പോകുന്നതിനിടെയാണ് സുധീഷ് അകരമത്തിനിരയായത്. സംഭവത്തില്‍ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നുച്ചയോടെ സംസ്‌ക്കരിച്ചു. ഈ വര്‍ഷം ആദ്യത്തിലാണ് അട്ടപ്പാടി കാരറ സ്വദേശി അനീഷ് സുഹൃത്തിന്റെ കൂടെ കരുനാഗപള്ളി ബീച്ചില്‍ ഇരിക്കുമ്പോള്‍ സദാചാര ഗുണ്ടകള്‍ അക്രമിക്കുകയും സാമൂഹ്യമാധ്യമങ്ങളീലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്.

Share this post: