Main News
അണ്ണാ ഹസാരെ വീണ്ടും ലോക്പാല്‍ സമരം തുടങ്ങുന്നു

06/01/2018
ദില്ലി: ലോക്പാല്‍, ലോകായുക്ത ബില്ലുകള്‍ പാസാക്കണമെന്ന ആവശ്യങ്ങളുന്നയിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ മാര്‍ച്ച് 23 മുതല്‍ ദില്ലിയില്‍ വീണ്ടും സത്യഗ്രഹം ആരംഭിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ലോകായുക്ത, ലോക്പാല്‍ ബില്ലുകളില്‍ കൂടുതല്‍ വെള്ളം ചേര്‍ത്തുവെന്നും ഹസാരെ ആരോപിച്ചു. അരവിന്ദ് കേജരിവാള്‍, കിരണ്‍ ബേദി എന്നിവരെ ഒപ്പം കൂട്ടിയതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നും അദ്ദേഹം പറഞ്ഞു.

Share this post: