Top Stories
അനുഭവങ്ങള്‍ പങ്ക് വെച്ച് ദയാബായ്‌
March 14, 2016

dayabhaiപെരിന്തല്‍മണ്ണ: സേവനമാണ് വലിയ ദൗത്യമെന്ന് ചിരിച്ചും ഗൗരവമാര്‍ന്നും പറഞ്ഞ് ദയാബായ്വന്നപ്പോള്‍ പെരിന്തല്‍മണ്ണയ്ക്കത് പുതിയ അനുഭവവമായി. തന്നെ സമീപിച്ചവരുടെയെല്ലാം ഹൃദയംകീഴടക്കാന്‍ അവര്‍ക്കായി. നിറംമങ്ങിയ സാരിയും ൈകയില്‍ കുപ്പിവളകളും കഴുത്തില്‍ വിവിധ നിറങ്ങളിലുള്ള മാലകളുമണിഞ്ഞ് പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിമുറ്റത്ത് വന്നിറങ്ങിയ ദയാബായി, ചിരപരിചിതയപ്പോലെ രോഗികളെ കണ്ടു. എല്ലാവരോടും കുശലംപറഞ്ഞ് അവരിലൊരാളായി ദയാബായ് നിന്നു. രാവിലെ അങ്ങാടിപ്പുറം പരിയാപുരം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം പതിനൊന്നുമണിയോടെയാണ് അവര്‍ ജില്ലാ ആസ്പത്രിയിലെത്തിയത്. ആസ്പത്രിയിലെ മൂസക്കുട്ടി സ്മാരക കഞ്ഞിവിതരണകേന്ദ്രത്തിലെത്തി വി. രമേശനും കെ.ആര്‍. രവിക്കുമൊപ്പം കഞ്ഞി കുടിച്ചു. തുടര്‍ന്നായിരുന്നു രോഗികളെ സന്ദര്‍ശിച്ചത്. ഡോ. സുചിത്ര, ഡോ. ബിജു, ഡോ. ശാന്തകുമാരി, നഴ്‌സിങ് സൂപ്രണ്ട് വത്സല, മോളിയാമ്മ, ഗീതാലക്ഷ്മി തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. ഒരുമണിക്കൂര്‍ ആസ്പത്രിയില്‍ ചെലവഴിച്ചശേഷം സായി സ്‌നേഹതീരത്തിലേക്ക്. അവിടെ താമസിക്കുന്ന ആദിവാസിക്കുട്ടികളുടെ കൂടെയിരുന്ന് ഉച്ചഭക്ഷണംകഴിച്ചു. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുമായി അല്‍പ്പസമയം ചര്‍ച്ചകള്‍ . ഉച്ചയ്ക്കുശേഷം തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുെവച്ച് സായി സ്‌നേഹതീരത്തെ കുട്ടികളുമായി സംവദിച്ചു. കെ.എസ്. ബോസ്, കെ. പ്രസാദ്, കെ.ആര്‍. രവി, പെരിന്തല്‍മണ്ണ എസ്.ഐ. ജോബി തോമസ്, എ. കൃഷ്ണദാസ്, അംബികാദേവി, മീനാക്ഷി, ബേബിഗിരിജ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് അഞ്ചരയ്ക്ക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മലപ്പുറം സോണിന്റെ വാര്‍ഷികാഘോഷത്തില്‍ അവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യാപാരഭവനില്‍നടന്ന പരിപാടി മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി .

Share this post: