16-July-2016
മലപ്പുറം : കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടുകൂടി അനെര്‍ട്ട് നടപ്പാക്കുന്ന ഒരു കിലോ വാട്ട് ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷന് 19ന് അവസാനിക്കും. സംസ്ഥാനത്ത് പതിനായിരം പ്ലാന്റുകള്‍ സ്ഥാപിച്ച് 10 മെഗാവാട്ട് സോളാര്‍ ശേഷി കൈവരിക്കുക എന്ന ലക്ഷ്യമാണ് പൂര്‍ത്തിയാകുന്നത്. പ്രതിദിനം ഏകദേശം മൂന്ന് യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റിന് സബ്സിഡി കഴിഞ്ഞ് ഏകദേശം ഒരു ലക്ഷം രൂപയാണ് വിലവരുന്നത്. അനെര്‍ട്ട് അംഗീകരിച്ച ഏജന്‍സി മുഖേനയാണ് പ്ലാന്റ് സ്ഥാപിക്കേണ്ടത്. പ്ലാന്റ് സ്ഥാപിക്കുവാന്‍ താല്പര്യമുള്ളവര്ക്കുള്ള അവസാന ഘട്ട രജിസ്ട്രേഷന് 18,19 തിയതികളിലായി മലപ്പുറം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ നടത്താം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 500 രൂപ അപേക്ഷാ ഫീസും നല്കി പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0483 2730999.