Main News
അപകടത്തിൽ ചോരവാർന്ന് കിടന്ന യുവാവിന് രക്ഷകനായി മന്ത്രി കെ.ടി ജലീൽ

03/04/2018

ബൈക്കപകടത്തിൽ പരിക്ക് പറ്റി ചോര വാർന്ന് കിടന്നിരുന്ന യുവാവിനെ മന്ത്രി കെ.ടി ജലീൽ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചു. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഔദ്യോഗിക കാറിൽ വരുമ്പോഴാണ് യുവാവ് അപകടത്തിൽപെട്ട് കിടക്കുന്നത് മന്ത്രി കാണുന്നത്.

ബൈക്കിൽ മറ്റൊരു കാറിടിച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ ബൈക്ക് യാത്രികൻ ജ്യോതിഷിനെ മന്ത്രിയുടെ കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എസ്ഐ ഉൾപ്പെടെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിയ ശേഷമാണ് മന്ത്രി ആശുപത്രിയിൽനിന്ന് മടങ്ങിയത്.

Share this post: