01-Jun-2017
മലപ്പുറം:അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളെത്തി. ആഹ്ലാദത്തിന്റെയും കൗതുകത്തിന്റെയും ആഘോഷത്തിമർപ്പിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറന്നു. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസവകുപ്പും വിവിധ സംഘടനകളും ചേർന്നാണ് പുത്തൻ കൂട്ടുകാർക്കു പ്രവേശനോത്സവം ഒരുക്കിയത്. സംസ്ഥാനത്താകെ മൂന്നുലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ളാസിലെത്തി. മലപ്പുറം ജില്ലയിൽ 70000 കുട്ടികളെത്തി. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തനുണർവാണ് വിദ്യാഭാസ മേഖലക്ക് കൈവന്നിരിക്കുന്നത്.