Main News
അവസാനിക്കണം അക്രമങ്ങൾ; തിരൂരിൽ ഇന്ന് സർവ്വകക്ഷി സമാധാന യോഗം

09/05/2019

മലപ്പുറം: തീരദേശ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉണ്ടാകില്ലെന്ന് ലീഗ് -സി.പി.എം നേതാക്കൾ ഇന്നലെ ചേർന്ന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

താനൂർ ഉൾപ്പടെയുള്ള തീരദേശ മേഖലകളിൽ സമീപ ദിവസങ്ങളിൽ ലീഗ് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഇതിനിടെയാണ് മുസ്ലീം ലീഗ് – സി.പി.എം നേതാക്കള്‍ മലപ്പുറത്ത് യോഗം ചേർന്നത്. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കളെയും ജനങ്ങളെയും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കാൻ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ഇന്ന് ഉച്ചയ്ക്ക് തിരൂരിലാണ്‌ യോഗം.

Share this post: