Main News
അവിനാശി കെഎസ്ആർടിസി അപകടം; മരണസംഖ്യ ഉയരുന്നു

20/02/2020
തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.

സർക്കാർ ആശുപത്രിയിൽ എത്തിച്ച 20 പേരിൽ 19 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചാൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാൻ കഴിയും.

ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്നും സൂചനയുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു എന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു. തിരുപ്പൂരിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

കടപ്പാട്

Share this post: