Main News
ആര്‍ കെ നഗറില്‍ വിശാലിന്റെ പത്രിക തള്ളി

05/12/2017
ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞടുപ്പിന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്റെ പത്രിക തള്ളി. ജയലളിതയുടെ അനന്തിരവള്‍ ദീപ സമര്‍പ്പിച്ച പത്രികയും തള്ളിയിട്ടുണ്ട്. അപേക്ഷയിലെ വിവരങ്ങളില്‍ വൈരുദ്ധ്യങ്ങളുള്ളതിനാലാണ് തള്ളിയെതെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഇതോടെ ജയലളിതുടെ തട്ടകമായിരുന്ന ആര്‍ കെ നഗറില്‍ പ്രധാന പാര്‍ട്ടികളായ ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലാകും മത്സരം

Share this post: