Main News
ആ കുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. ആരോഗ്യനില തൃപ്തികരം

09/05/2019

മലപ്പുറം: ആരോഗ്യ മന്ത്രിയോട് ഫേസ് ബുക്ക് വഴി ചികിത്സാ സഹായം ആവിശ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഏറ്റെടുത്ത ഒരു ദിവസം പ്രായമായ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറീച്ചു.

വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് പ്രസവത്തെ തുടർന്ന് ഹൃദയസംബന്ധമായ അസുഖം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പെരിന്തൽമണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം ഡോക്ടര്‍മാര്‍ അമൃത ആശുപത്രിയിലോ ശ്രീചിത്രയിലേക്കോ കൊണ്ട് പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാവിന്റെ സഹോദരന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്തത്. മന്ത്രി ഉടനെ തന്നെ ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കി സർക്കാർ ചിലവിൽ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെതാണ് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞ്.

കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും നിരീക്ഷണത്തിനു ശേഷം ശസ്ത്രക്രിയ എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Share this post: