Main News
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

07/06/2019

വളാഞ്ചേരി:സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘കേരഗ്രാമം’ പദ്ധതിക്ക്
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തി ല്‍ തുടക്കമായി.
പദ്ധതി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം
ചെയ്തു. തെങ്ങ് കൃഷിയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കൃഷി
വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയില്‍
പൊൻമള ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ
ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളും തെങ്ങിന്‍ തൈകളും മന്ത്രി ചടങ്ങില്‍
വിതരണം ചെയ്തു. പച്ചക്കറി കൃഷി വികസന പദ്ധതി ജില്ലാ തല ഉദ്ഘാടനവും
കുടുംബശ്രീ മാസ ചന്ത ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

കേരഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപ സംസ്ഥാന വിഹിതമായി ലഭിക്കും.
പഞ്ചായത്ത് വിഹിതവും എസ്.എഫ്.എസി വിഹിതവും പദ്ധതിക്കായി ഉപയോഗിക്കും.
തോട്ടം നനക്കല്‍, മണ്ണൊരുക്കല്‍, വളപ്രയോഗം, കേടുവന്ന തെങ്ങുകള്‍ മാറ്റി
സ്ഥാപിക്കല്‍, തെങ്ങുകയറ്റ യന്ത്രം തുടങ്ങി പഞ്ചായത്തിലെ തെങ്ങ് കൃഷിയെ
പരിപോഷിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് ‘കേരഗ്രാമത്തിന്റെ
‘ഭാഗമായി നടക്കുക.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേരി തോമസ്, കുറ്റിപ്പുറം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ്
വി.കെ റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.ഷംല, വൈസ് പ്രസിഡന്റ് പ്രവീണ ഇ. മഞ്ജുള ടീച്ചര്‍, വി.ടി. അമീര്‍ ,എന്‍
ഉമ്മുകുല്‍സു, കെ.പി.എ സത്താര്‍ മാസ്റ്റര്‍, ബി.ആര്‍ ബിന്ദു, ടി.പി
അബ്ദുല്‍ റഷീദ്, ടി.മുഹമ്മദലി, വി.പിശശികല, പി.എ റഹീം, പി.സി എ നൂര്‍,
പി.അഹമ്മദ് കുട്ടി, പി. ജയ പ്രകാശ്, മുകുന്ദന്‍ മാസ്റ്റര്‍, ജാനിഷ് ബാബു
ഹരികൃഷ്ണന്‍, പി.എം. അബ്ദുറഹിമാന്‍, ഷെരിഫ് പാലൊളി, മന്‍സൂര്‍ പാലൊളി,
കൃഷി ഓഫീസര്‍ ഇ.മഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: