15-Dec-2016
മലപ്പുറം: ഇരിമ്പിളിയം തൂത പുഴയോരത്ത് നിന്നും വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടി കൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ ന്ന് വ്യാഴാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങളും വാഷും പിടികൂടിയത്. പുഴയില്‍ പുല്‍ക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു വെച്ചനിലായിലായിരുന്നു ഇവ. വാറ്റ് ഉപകരണങ്ങളോടപ്പം, 250 ലിറ്ററോളം വാഷും ഇവിടെ നിന്നും ലഭിച്ചു. ആവശ്യത്തിന് ചാരായം വാറ്റിയതിന് ശേഷം കടത്തുകയായിരുന്നുവെന്ന് കരുതുന്നതായി ഉദ്യോഗ സ്ഥര്‍ പറഞ്ഞു. സംഭവുമായി ബന്ധ പ്പെട്ട് ആരെയും പിടികൂടാനായിട്ടില്ല. കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ കെ വി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണ ങ്ങള്പിടിച്ചെടുത്തത്