15-Jun-2017
ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി അംഗന്‍വാടിക്ക് 10 ലക്ഷം രൂപ ചിലവില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ഇരുമ്പുഴി ഗവ: യു.പി സ്കൂളിന്റെ സ്ഥലത്ത് ഗവ: ന്റെ പ്രത്യേക അനുമതിയോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് പി.ടി സുനീറ അഷ്റഫ്, ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ യു. മൂസ, സി.കെ ശിഹാബ്, കെ.കെ സുബൈദ, എം. ആയിശ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉമ്മര്‍, ഇരുമ്പുഴി സ്കൂള്‍ ഹെഡ്മിസ്റ്റര്‍ ശുശ, സൂപ്രവൈസര്‍ ഫാത്തിമ, രമ എന്നിവര്‍ സംസാരിച്ചു.