Main News
ഇവെയ്സ്റ്റില്‍ നിന്നും ചെലവു കുറഞ്ഞ സോളാര്‍ വാട്ടര്‍കൂളറുണ്ടാക്കി സംസ്ഥാന സ്‌കുള്‍ ശാസ്‌ത്രോല്‍സവത്തില്‍ ഒന്നാംസ്ഥാനക്കാരായി മലപ്പുറം കോട്ടപ്പടി ഗവ.ബോയ്‌സ് എച്ച്.എസ് എസിലെ കുട്ടികള്‍

മലപ്പുറം : ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍ ഭാഗങ്ങളും സോളാര്‍ പാനലുകളുപയോഗിച്ചുമാണ് പ്ലസ് ടു ശാസ്ത്ര വിദ്യാര്‍ഥികളായ യഹിയ മുഹമ്മദും മുഹമ്മദ് ബഷീറും സംസ്ഥാന ശാസ്‌ത്രോത്രോല്‍സവത്തില്‍ എ ഗ്രേഡ് നേടിയത്.വീടുകളില്‍ സാധാരണ ഉപയോഗിക്കാറുള്ള രണ്ടു സി.എഫ്.എല്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി മാത്രം മതി ഒരു ലിറ്റര്‍ വെള്ളം പത്തു ഡിഗ്രി സെല്‍ഷ്യസ് വീതം തണുപ്പിച്ചെടുക്കാന്‍. ഇതിന് കേവലം അഞ്ചു മിനിറ്റ് സമയം മതി എന്നുള്ളതാണ് കുട്ടികള്‍ വികസിപ്പിച്ചെടുത്ത തെര്‍മോ ഇലക്ട്രിക് സോളാര്‍ വാട്ടര്‍കൂളര്‍സിസ്റ്റത്തിന്റെ മെച്ചം.
വിപണിയില്‍ ഇന്നു കാണുന്ന വാട്ടര്‍ കൂളറുകള്‍ക്ക് 7000 രൂപയിലധികം വിലവരുമ്പോള്‍ ഇതിന് ആയിരത്തില്‍ താഴെ രൂപ മാത്രമേ ചെലവുള്ളൂ.


വീടുകളിലും മറ്റിടങ്ങളിലും പാനീയങ്ങള്‍ തണുപ്പിക്കുന്നതിന് പെല്‍റ്റിയര്‍ ഇഫക്ട് എന്ന പ്രതിഭാസമടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വാട്ടര്‍ കൂളര്‍ പ്രയോജനകരമാകും.
യാതൊരുവിധ മലിനീകരണ പ്രശ്‌നങ്ങളില്ലെന്നുള്ളതും സമയലാഭം, വൈദ്യുതി ലാഭം, കൈകാര്യം ചെയ്യാന്‍ എളുപ്പം എന്നിവ ഇതിന്റെ മേന്‍മയാണെന്ന് അധ്യാപകനായ നസീര്‍ മാസ്റ്റര്‍ അവകാശപ്പെടുന്നു.

Share this post: