ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്; വണ്ടൂരില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B1%E0%B4%BF%E0%B4%95/">
Twitter

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്; വണ്ടൂരില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

11/11/2017
മലപ്പുറം: ഐഎസിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇസ്ലാമിക് സേറ്റേറ്റിലേക്ക് സംസ്ഥാനത്ത് നിന്ന് റിക്രൂട്ട്‌മെന്റ് തുടരുന്നുവെന്ന കൃത്യമായ സൂചനകളാണ് ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേര്‍ക്കെതിരെയാണ് വണ്ടൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ക്കെതിരെയാണ് വണ്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം അഞ്ചു പേരെ ഐഎസ് ബന്ധത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേര്‍ ഐഎസില്‍ ചേക്കേറി എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ നാല് പേര്‍ മരിച്ചതായും സംശയിക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നും താമരശേരി സ്വദേശി ഷൈബു നിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിത് എന്നിവരും, കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഷഹ്നാദ്, മലപ്പുറം കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വാണിയമ്പലം സ്വദേശി മുഹദ്ദീസ്, അഷ്‌റഫ് മൗലവി, തുടങ്ങിയവരും എറണാകുളം ജില്ലയില്‍ നിന്ന് പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവരുമാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് സംശയിക്കുന്നത്.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍