Main News
ഇ.അഫ്സൽ പ്രസിഡന്റ്, കെ.എ സക്കീർ സെക്രട്ടറി; എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു

11/06/2019

വളാഞ്ചേരി:രണ്ട് ദിവസമായി വളാഞ്ചേരിയിൽ നടന്ന് വന്ന എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു. ഇ അഫസലിനെ പ്രസിഡന്റായും കെ.ഇ സക്കീറിനി സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഡി.വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ എ സക്കീർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയും നടന്നു. ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എ ശ്യാം പ്രസാദ‌്, സെക്രട്ടറി പി കെ മുബഷീർ, ബാലസംഘം ജില്ലാ പ്രസിഡന്റ‌് സി മാനിനി, തൊഴിലാളി നേതാക്കളായ വി പി സക്കറിയ, വി പി അനിൽ, കെ പി ശങ്കരൻ, കെ രാമദാസ‌് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുക്കുന്ന 338 പ്രതിനിധികളിൽ 120 പേർ വിദ്യാർഥിനികളാണ‌്. സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എസ‌് അഷിത, ശിൽപ സുരേന്ദ്രൻ, വി പി ശരത‌് പ്രസാദ‌്, രഹ‌്ന സബീന എന്നിവരും പങ്കെടുത്തു.

Share this post: