Flash news
ഇ.അഹമ്മദിന്റെ റെക്കോർഡ് മറികടന്ന് രാഹുൽ ഗാന്ധി, ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു

23/05/2019

മലപ്പുറം:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. രാഹുലിന്റെ ലീഡ് രണ്ട് ലക്ഷം കടന്നു. 2014ല്‍ മലപ്പുറത്ത് ഇ. അഹമ്മദ് നേടിയ 1,94,739 ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മറികടന്നത്. വയനാട്ടില്‍ 46 ശതമാനം വോട്ട് മാത്രമാണ് ഇതുവരെ എണ്ണിയത്.

എന്നാല്‍, അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.

Share this post: