ഈ സാമ്പത്തികവര്‍ഷത്തിലെ  93% പദ്ധതികള്‍ക്കും ഭരണാനുമതി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%88-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86/">
Twitter

ഈ സാമ്പത്തികവര്‍ഷത്തിലെ  93% പദ്ധതികള്‍ക്കും ഭരണാനുമതി

12/10/2017
തിരുവനന്തപുരം: ഈ സാമ്പത്തികവര്‍ഷത്തിലെ 93% പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കിയുള്ള പദ്ധതികള്‍ക്ക് ഒക്‌റ്റോബര്‍ മാസത്തില്‍ തന്നെ ഭരണാനുമതി നല്‍കാനാകും. സെപ്റ്റംബര്‍ മാസത്തോടെ ഭരണാനുമതി നല്‍കിയതുകൊണ്ട് തികഞ്ഞ ആസൂത്രണത്തോടെയും സമയബന്ധിതമായും പദ്ധതികള്‍ നടപ്പാക്കുവാന്‍ കഴിയും. സംസ്ഥാനപദ്ധതികളിലും കേന്ദ്രാവിഷ്‌കൃതപദ്ധതികളിലും ഒരു പോലെ ഈ മാറ്റം പ്രകടമാവും. 2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്റെ വാര്‍ഷിക പദ്ധതി. ഇതിന്റെ 34% തുകയും ചെലവഴിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. മുന്‍വര്‍ഷം ഇത് വെറും 16% ആയിരുന്നു. സംസ്ഥാനവിഹിതമായ 20,272 കോടി രൂപയുടെ 40.37% ഇതുവരെ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 21% ആയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതമായ 8,039 കോടി രൂപയുടെ 29% ചെലവഴിക്കാന്‍ സാധിച്ചു. മുന്‍വര്‍ഷം ഇത് 17% ആയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 6,227 കോടി രൂപയുടെ 21% ചെലവഴിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഇത് വെറും 1% മാത്രമായിരുന്നു.

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ