Main News
ഊര്‍ജ്ജിത ഉറവിട നശീകരണ യജ്ഞം : പൊതു സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും ഉറവിട നശീകരണം നടത്തി

പ്രളയാനന്തര പകര്‍ച്ച വ്യാധി നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഊര്‍ജ്ജിത ഉറവിട നശീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകള്‍ മാര്‍ക്കറ്റുകള്‍,തെരുവുകള്‍,തോട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തില്‍ കുടുംബശ്രി പ്രവര്‍ത്തകര്‍,ആശാവര്‍ക്കര്‍മാര്‍,ഹരിത കര്‍മ്മസേന, തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികാളായി.
ഒമ്പത് മുനിസിപ്പാലിറ്റികളിലും 94 ഗ്രാമ പഞ്ചായത്തുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 250620 വീടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. 87 വീടുകളില്‍ കൊതുകിനെതിരെ മരുന്ന് തെളിച്ചു. 180 മാര്‍ക്കറ്റുകള്‍ ശുചീകരിച്ചു. 382 അങ്ങളാടികളില്‍ പരിശോധന നടത്തി. കൊതുക വളരാന്‍ സാദ്ധ്യതയുള്ള 208526 കേന്ദ്രങ്ങള്‍ നശിപ്പിച്ചു. കൊതുക് വളരാന്‍ സാദ്ധ്യതയുള്ള 29 വെള്ളക്കൊട്ടുകളില്‍ ഗപ്പി മല്‍സ്യങ്ങളെ നിക്ഷേപിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുള്‍പ്പെടെയുള്ള ഏകദേശം 19394 ആളുകള്‍ പങ്കാളികളായി.

Share this post: