Main News
എം.പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടൽ; ജില്ലയിൽ ജോലി നഷ്ടമാവുക 76 പേർക്ക്

09/04/2019

മലപ്പുറം:കെ.എസ്.ആർ.ടി.സി. എം. പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് ജില്ലയിലെ 76 പേരെ ബാധിക്കും. എം. പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ട് തങ്ങൾക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പി.എസ്.സി. പട്ടികയിലുള്ള ഉദ്യോഗാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 30-നകം നിയമനം നടത്തണമെന്നാണ് ഹൈക്കോടതി നിർദേശം.

ഉത്തരവ് നടപ്പാക്കുമ്പോൾ ജില്ലയിൽ തൊഴിൽ നഷ്ടമാവുന്നവരിൽ കൂടുതൽ ആളുകൾ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നാണ്, 28 പേർ. മലപ്പുറത്ത് നിന്ന് 15 പേർക്കും നിലമ്പൂരിൽ ‍13 പേർക്കും പൊന്നാനിയിൽ 20ഡ്രൈവർമാർക്കും ജോലി പോകും.

Share this post: