Main News
എകെജിക്കെതിരെ അസത്യ പ്രചരണം: ബല്‍റാമിനെതിരെ പ്രതിഷേധം തുടരുന്നു

12/01/2018
തൃത്താല: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വിടി ബല്‍റാം എം എല്‍ എ ക്കെതിരായ സിപിഎം പ്രതിഷേധം ഇന്നും തുടരും. ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്ക് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എ കെ ജിയെ ബാലപീഢകന്‍ എന്നു വിളിച്ചതില്‍ പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ ഈ ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു. സ്വകാര്യ ചടങ്ങിനെത്തിയ എ എല്‍ എ ക്കു നേരെയുണ്ടായ പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ അക്രമങ്ങളുണ്ടാകരുതെന്ന് പ്രാദേശിക നേത്യത്വത്തിനു് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this post: