മലപ്പുറം : നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം രണ്ട് മിനിറ്റ് ദൈര്‍ഘ്യുമുള്ള രണ്ട് വിഡിയോ ചിത്രങ്ങള്‍ തയ്യാറാക്കി. വോട്ടര്‍ പോളിങ് ബൂത്തിലെത്തി എങ്ങനെ വോട്ടു ചെയ്യണമെന്നും പ്രിസൈഡിങ് ഓഫീസറും പോളിങ് ഉദ്യോഗസ്ഥരും എന്തെല്ലാം ചെയ്യണമെന്നും കാണിക്കുന്നതാണ് ഒരു വിഡിയോ. മലപ്പുറം നിയോജക മണ്ഡലത്തില്‍ മാത്രം ഈ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കുന്ന വി.വി.പാറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതാണ് രണ്ടാമത്തെ വിഡിയോ. രണ്ട് വിഡിയോ ചിത്രങ്ങളും ജില്ലാ കലക്ടറുടെ ചേംബറില്‍ വരണാധികാരികള്ക്കുമുന്നില് പ്രദര്‍ശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി വിഡിയോ ചിത്രങ്ങളുടെ പകര്‍പ്പ് വരണാധികാരികള്‍ക്ക് നല്കി.